രാഹു കര്‍ക്കിടകത്തിലേക്കും കേതു മകരത്തിലേക്കും എത്തുന്നു. ഇനി ഏതാണ്ട് ഒന്നരവര്‍ഷക്കാലം ഈ തമോഗ്രഹങ്ങള്‍ ഈ രാശിയിലായിരിക്കും. ഇത് പൊതുവേ ഓരോ കൂറിലുള്ളവരേയും എങ്ങിനെ ബാധിക്കുമെന്ന് ഒന്നു ചിന്തിക്കാം.
മേടം: ഗൃഹത്തില്‍ സര്പഭയത്തിനും വിഷയഭയങ്ങള്ക്കും സാധ്യത. ഭക്ഷ്യ വിഷത്തെയും കരുതിയിരിക്കുക. ബന്ധുബലം കുറയും. മാതൃവര്ഗ രോഗങ്ങള്‍ വര്‍ധിച്ചേക്കും. കര്‍മ രംഗത്ത് ബലമായിത്തന്നെ ചില നേട്ടങ്ങള്‍ കൊയ്തെടുക്കും.
ഇടവം: സര്‍പഭയം കുറയും. സഹോദരവിരോധവും അധികച്ചെലവും ഉണ്ടാകാം. പിതൃസുഖം കുറയും. കൈകള്‍ക്ക് രോഗമുണ്ടാകാം. ഇടനേരത്തെ ഭക്ഷണങ്ങളിലെ അപാകതകള്‍ ബാധിച്ചേക്കാം.
മിഥുനം: വക്രവാക്യങ്ങള് പറയാനിടവരും. കടം വാങ്ങിയതെങ്കിലും കയ്യില്‍ ധനമുണ്ടാകും. മുഖരോഗങ്ങള്ക്കിടയുണ്ട്. ബന്ധുഗുണം കുറയും. അള്‍സര്‍, പൈല്‍സ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതയുണ്ട്. വാഹനങ്ങള്‍ സൂക്ഷിച്ചുപയോഗിക്കുക.
കര്‍ക്കിടകം: സംതൃപ്തി കുറയും. ദാമ്പത്യ പ്രശ്നങ്ങളുണ്ടാകും. യാത്രകള്‍ കൂടും. വാതഭയം കൂടാനിടയുണ്ട്. ദ്രവ്യനാശമുണ്ടാകാം.
ചിങ്ങം: നീര്ദോഷങ്ങളുണ്ടാകും. കാര്യവിവേകം കുറയും. പേരു കേള്‍ക്കാനിടയുണ്ട്. ഗര്‍വും കൂടും.
കന്നി: ചെവിരോഗങ്ങള്ക്കിടയുണ്ട്. ആര്ഭാടച്ചെലവു കൂടും. സന്താന പ്രശ്നങ്ങളുണ്ടാകാം. ശാഠ്യം കൂടും. ജലഭയമുണ്ടാകാം.
തുലാം: പരാക്രമം കൂടും. പരകാര്യ താല്പര്യത്തില് കീര്‍ത്തി നേടും. പക്ഷെ പരദൂഷണം പറച്ചില് കൂടും. പരദേശവാസത്തിനിടയുണ്ട്. മദ്യപാനശീലമുണ്ടാകാം. അതു കരുതിയിരിക്കണം. മാതൃവര്ഗ സൗഖ്യം കുറയും.
വൃശ്ചികം: വിപരീത വര്‍ത്തമാനങ്ങള്‍ കൂടും. പിതൃജനവിരോധം സമ്പാദിക്കും. ക്ഷമ കുറയും. സമൂഹത്തില്‍ വില ലഭിക്കും. ദുര്‍ജനങ്ങളുമായി കൂട്ടുകൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഭയം കൂടും. കൈരോഗങ്ങള്ക്കു സാധ്യത്.
ധനു: വാതദിരോഗങ്ങളും അപവാദവും ഭക്ഷ്യവിഷവും സാധ്യതയുണ്ട്. മുഖരോഗങ്ങള്ക്കിടയുണ്ട്. സര്‍ക്കാരില്‍ നിന്നു കിട്ടാനുള്ള ആനുകൂല്യങ്ങള്‍ കിട്ടിയേക്കും. ജനങ്ങള്‍ തള്ളും.
മകരം: ശിരോരോഗങ്ങള്, ദാമ്പത്യ നാശമോ പ്രശ്നങ്ങളോ ഇവയൊക്കെ സംഭവിക്കാം. ബന്ധുജനവിയോഗം. ലോകാപവാദം.
കുംഭം: മനസ്ഥൈര്യം കുറയും. അടിവയറിലും പാദങ്ങളിലും കണ്ണുകളിലും രോഗ സാധ്യതകളുണ്ട്. മാതുല വിയോഗത്തിനിട. പാപകര്‍മങ്ങള്‍ ദുഃഖിപ്പിക്കും. ഹിംസാശീലം കൂടും.
മീനം: ജനസമ്മിതി ലഭിക്കും. സന്താന അരിഷ്ടതകളുണ്ടാകാം. മന സുഖം കുറയും. ഭക്ഷണജന്യരോഗങ്ങള്ക്കിടയുണ്ട്്. കര്‍മത്തിനനുസരിച്ച് ഫലം ലഭിക്കാന്‍ പ്രയാസം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: