തിരൂര്‍: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ തുഞ്ചത്ത് ജ്വല്ലേഴ്സ് ഉടമ എം.ജയചന്ദ്രനെ പിടികൂടിയ തിരൂര്‍ പോലീസിനെ ആക്ഷന്‍ കമ്മിറ്റി അഭിനന്ദിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്കെതിരെ കേസുകളുണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ബിജെപിയുടെ പിന്തുണയോടെ നടത്തിയ സമരമാണ് ജയനെ പിടികൂടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. തട്ടിപ്പിനിരയായവര്‍ക്ക് അവരുടെ നിക്ഷേപം തിരിച്ചു കിട്ടാന്‍ ആവശ്യമായ നടപടികള്‍ കൂടി ഉണ്ടാവുമെന്നും, തുഞ്ചത്ത് ജ്വല്ലേഴ്സ് തുടങ്ങിയ ശേഷം ഉണ്ടായ മുഴുവന്‍ ഭൂമി ഇടപാടുകളും അന്വേഷിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത്, തിരൂര്‍ മണ്ഡലം പ്രസിഡന് കെ.പിപ്രദീപ്, താനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പ്രഭാകരന്, ടി.പ്രസാദ്, ഷജ്ല, സുബ്രമണ്യന്‍, കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: