കൊച്ചി: അഭിഭാഷക വൃത്തിയില്‍ തിളങ്ങിയ എംകെ ദാമോദരന്റെ മരണം അഭിഭാഷക സമൂഹത്തിനു തന്നെ വലിയ നഷ്ടമാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട ലാവ്ലിന് കേസിനെ ഇത് ബാധിച്ചേക്കും. കാരണം കേസിന്റെ മുഴുവന്‍ വിവരങ്ങളും അറിയാമായിരുന്ന വ്യക്തയായിരുന്നു അദ്ദേഹം.1963ല്‍ എറണാകുളം ലോ കോളജില്‍ നിന്ന് ബി.എല്‍ പാസായി. ഉത്തര കേരളത്തിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ എ.വി.കെ നായരുടെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു. 1977വരെ മലബാറിലെ വിവിധ ജില്ലാ കോടതികളില്‍ പ്രാക്ടീസ് ചെയ്ത ശേഷം എറണാകുളത്തേക്ക് മാറി. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വ.ജനറലായിരുന്നു. ലോട്ടറി കേസില്‍ സാന്റിയാഗോ മാര്ട്ടിന് വേണ്ടി ഹാജരായിട്ടുണ്ട്. ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകനായിരുന്നു.നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യനിയമോപദേഷ്ടാവ് സ്ഥാനത്ത് എം.കെ.ദാമോദരന്‍ എത്തിയത് വിവാദമായിരുന്നു. ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ദാമോദരന്‍ ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞത്. സംസ്ഥാന സര്‍ക്കാരിനെതിരായ കേസുകളില്‍ സര്‍ക്കാരിന്റെ നിയമോപദേഷ്ടാവായ മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന്‍ ഹാജരാകുന്നത് വന്‍ വിവാദമായ സാഹചര്യത്തിലാണ് കുമ്മനം പൊതു താല്പര്യഹര്ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്കാന് അഡ്വക്കേറ്റ് ജനറല്‍ ഉണ്ടെന്നിരിക്കെ അഡ്വ.എം.കെ. ദാമോദരന്റെ നിയമനം ഭരണഘടനാവിരുദ്ധവും സ്വേച്ഛാപരവുമാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.ദാമോദരനെ ഉപദേഷ്ടാവ് സ്ഥാനത്ത് നിയമിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍ എന്ന തസ്തികയിലായിരുന്നു ദാമോദരന്റെ നിയമനം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം.മാണിക്കെതിരെയുണ്ടായ വിജിലന്‍സ് കേസിലും ദാമോദരന്‍ വക്കാലത്തേറ്റെടുത്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: