കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് നല്കി വരുന്ന സാമൂഹ്യ സുരക്ഷാ പെന്ഷന് വിതരണത്തിനായി 2677 കോടി രൂപ കൈമാറി. വാര്‍ധക്യകാല പെന്ഷന്, വികലാംഗ പെന്ഷന്, വിധവാ പെന്ഷന് (അഗതി പെന്ഷന്), കര്‍ഷക തൊഴിലാളി പെന്ഷന്, 50 വയസ് കഴിഞ്ഞ അവിവാഹിതകള്ക്കുളള പെന്ഷന് എന്നിവ നല്‍കുന്നതിനാണ് പണം അനുവദിച്ചത്. 2016 ജൂണ്‍ മുതലുള്ള കുടിശിക തീര്‍ത്താണ് വിതരണാനുമതിയായിട്ടുള്ളത്. ബാങ്ക് അക്കൗണ്ട് വഴി പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്ക് വേണ്ടി 1374 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാച്യൂ മെയിന്‍ ബ്രാഞ്ചിലും, സഹകരണ സംഘങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വീടുകളിലെത്തിക്കുന്നതിനായി 1303 കോടി രൂപ വെളളയമ്പലം സബ് ട്രഷറിയില്‍ പഞ്ചായത്ത് ഡയറക്ടറുടെ പേരിലുളള സ്പെഷ്യല്‍ അക്കൗണ്ടിലും നിക്ഷേപിച്ചു. ഓണത്തിനു മുമ്പായി ഗുണഭോക്താക്കള്‍ക്ക് പെന്ഷന് തുക ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: