പത്തനംതിട്ട: നവകേരള മിഷനുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിന് വേണ്ടത്ര ജീവനക്കാരെ നിയമിക്കണമെന്ന് കേരള എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ലൈഫ് മിഷന്, ആര്‍ദ്രം, സമ്പൂര്‍ണ വിദ്യാഭ്യാസ യജ്ഞം തുടങ്ങിയ പദ്ധതികളുടെ വിജയത്തിന് പഞ്ചായത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ ജീവനക്കാരെ നിയമിക്കണം. തൊഴില്‍ വകുപ്പില്‍ നിന്നും ലേബര്‍ കോടതികളും ട്രൈബ്യൂണലുകളും നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ട്രഷറി വകുപ്പിലെ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാന്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുക, കൃഷിവകുപ്പ് പുനസംഘടിപ്പിക്കുമ്പോള്‍ നിലവിലുള്ള ഫെയര്‍ കോപ്പി സൂപ്രണ്ട് തസ്തിക നിലനിര്‍ത്തുക, സര്‍ക്കാരിന്റെ ഓണംമേളകളില് അവധിദിവസങ്ങളില്‍ ഡ്യൂട്ടി നിശ്ചയിക്കുമ്പോള്‍ ജീവനക്കാരുടെ സൗകര്യം കൂടി കണക്കിലെടുക്കുക, പഞ്ചായത്ത് വകുപ്പിലെ സീനിയോരിറ്റി മറികടന്നുള്ള സ്ഥലംമാറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
ഭാരവാഹികളായി പി.അനില്‍കുമാര്‍ (പ്രസിഡന്റ്), സി.വി.സുഭാഷ്ചന്ദ്രന്, എസ്.ഗിരീഷ്, ജി.അനീഷ് (വൈസ്പ്രസിഡന്റുമാര്‍), എസ്.രാജേഷ് (സെക്രട്ടറി), പി.ആര്.രമേശ്, പി.സോമേഷ്, ആര്.സതീഷ് ചന്ദ്രന് (ജോ. സെക്രട്ടറിമാര്‍), പി.എസ്.രഞ്ജിത് (ട്രഷറര്‍). വനിതാ വിഭാഗം: അഞ്ജലി എം.കുമാര്‍ (പ്രസിഡന്റ്), സ്മിത പി.പിള്ള (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: