കൊച്ചി: അമൃത കമ്മ്യൂണിറ്റി മെഡിസിന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ അമൃത ഹെല്‍ത്ത് സെന്റര്‍, ഞാറയ്ക്കലില്‍ ഡെങ്കിപ്പനിക്കുള്ള സൗജന്യ പരിശോധനാ ക്യാമ്പ് നടത്തി. എസ്. ശര്‍മ്മ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റോട്ടറി ക്ലബ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. അമൃത കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ. അശ്വതി.എസ്, ഹെല്‍ത്ത് സെന്റര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ടീന മേരി ജോയ്, അഡ്മിനിസ്ട്രേറ്റര്‍ സുധാകരന്, റോട്ടറി ഇന്റര്‍നാഷണല്‍ പ്രതിനിധി ഡോ. പുനീത് ധര് എന്നിവര്‍ മിറ്റീംങ്ങില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: