മട്ടാഞ്ചേരി: കൊച്ചിന് കോളേജ് അന്‍പതിന്റെ നിറവില്‍. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി കോളേജ് അലുമിനി അസോസിയേഷന്റെ നേതൃത്വത്തില്‍ ശുചീകരണം, കൂട്ടയോട്ടം, ഗുരുവന്ദനം, രക്തദാനം, സ്കോളര്‍ഷിപ്പ്, പ്രതിഭാ പ്രഖ്യാപനം തുടങ്ങി വിവിധ പരിപാടികള്‍ നടത്തും. ഇന്ന് രാവിലെ നടക്കുന്ന കൂട്ടയോട്ടം എസിപി എസ്. വിജയന് ഫഌഗ് ഓഫ് ചെയ്യും. നാളെ എറണാകുളം ജനറല്‍ ആശുപത്രിയുമായി ചേര്‍ന്ന് 100 ഓളം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ രക്തദാനം നടത്തും. ചൊവ്വാഴ്ച രാവിലെ അലുമിനിസംഗമം ‘ഒരുവട്ടംകൂടി’ തുടര്‍ന്ന് വിരമിച്ച 40-ഓളം അദ്ധ്യാപകരെ ആദരിച്ച് ‘ഗുരു വന്ദനം’ പ്രതിഭാ പുരസ്ക്കാരം, കലാപരിപാടികള്‍ നടക്കുമെന്ന് അസോസിയേഷന് രക്ഷാധികാരി പ്രൊഫ: രാജഗോപാല്‍ പ്രസിഡന്റ് തോമസ് വയലാട്ട്, സെക്രട്ടറി സലീംകുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: