വൈപ്പിന്‍: രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ ഡിം ലൈറ്റ് ഉപയോഗിക്കാത്തവരെ പിടികൂടാന്‍ പ്രത്യേക പരിശോധനയില്‍ വൈപ്പിന്‍ കരയില്‍ 28 വാഹനങ്ങള്‍ കുടുങ്ങി. ഞാറക്കല്‍ 15 ഉം, മുനമ്പത്ത് 13 വാഹനങ്ങളാണ് പിടികൂടിയത്. നിയമ ലംഘനത്തിനു പിടികൂടിയവയില്‍ കൂടുതലും കാറുകളാണ്.
രാത്രി കാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷിതമായി കടന്ന് പോകാന്‍ ലൈറ്റ് ഡിം ചെയ്യണമെന്ന ഈ ചട്ടം അറിയില്ലെന്നാണ് പിടികൂടിയവര്‍ പലരും പോലീസിനോട് പറഞ്ഞത്. വ്യാഴാഴ്ച രാത്രി എട്ടു മുതല്‍ 9 വരെ യുള്ള സമയത്തായിരുന്നു സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.
ഞാറക്കലില്‍ 25 വാഹനങ്ങളെ പിടികൂടിയെങ്കിലും ലൈറ്റ് ആന്‍ഡ് ഡിം കേസില്‍ 15 എണ്ണമെ ഉണ്ടായിരുന്നുള്ളൂ. പരിശോധനയ്ക്ക് മുനമ്പത്ത് എസ്ഐ ജി അരുണ്‍, ഞാറക്കലില്‍ എസ്ഐ ആര്. രഗീഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: