നിലമ്പൂര്‍: മാലിന്യമുക്ത ചാലിയാര്‍ പദ്ധതിയുടെ ഭാഗമായി മൂത്തേടം, വഴിക്കടവ്, എടക്കര, പോത്ത്കല്ല്, ചാലിയാര്‍, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിലായി കണ്ടെത്തിയ 60 നീര്‍ത്തടങ്ങളുടെ അതിര്‍ത്തി സംബന്ധിച്ചും നടത്തേണ്ട ഇടപെടലുകളെ സംബന്ധിച്ചും അന്തിമ ചര്‍ച്ച 21ന് രാവിലെ പത്തിന് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി. സുഗതന് അറിയിച്ചു. ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്ത് അംഗങ്ങളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും മണ്ണ്, ജല പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്ക്കും യോഗത്തില്‍ പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: