വണ്ടൂര്‍: രാത്രിയില്‍ മാംസാവശിഷ്ടങ്ങള്‍ തള്ളനെത്തിയ സംഘത്തിലെ നാലുപേര്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ മുഹമ്മദ്് ഫഹദ്(30), ബംഗ്ലാവില്‍ റഷീദ്(30), കിഴക്കേകര മുസ്തഫ(29), പള്ളിയാലില്‍ അമീര്‍(22) എന്നിവരാണ്് നാട്ടുകാരുടെ പിടിയിലായത്.
സംഘത്തിലെ പ്രധാനി ഓടി രക്ഷപ്പെട്ടു. കോഴിമാലിന്യം നിറച്ച രണ്ടു പിക്കപ്പ് ലോറികളും പോലീസ് പിടിച്ചെടുത്തു. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ തായംകോടുള്ള മാലിന്യം കയറ്റിയ നാലു വണ്ടികള്‍ സമീപത്തെ ഹാച്ചറി സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി. ഇതിനിടെ സംഘത്തിലെ ഒരു വാഹനം ചെളിയില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ ഇവരെ വളഞ്ഞിട്ട്്് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: