ന്യൂദല്‍ഹി: ബോളിവുഡ് നടന് സീതാറാം പഞ്ചാല്‍(54) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മൂന്ന് വര്‍ഷങ്ങളായി വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും ശ്വാസകോശ അര്‍ബുദത്തിനും ചികിത്സയിലായിരുന്നു.
സീതാറാം പഞ്ചാലിന്റെ 26ാം വിവാഹവാര്‍ഷികം ഇന്നലെ ആഘോഷിച്ചിരുന്നു. 1994ലെ ബണ്ഡിറ്റ് ക്യൂൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് കടന്നു വരുന്നത്. പീപ്ലി ലൈവ്, പാൻസിങ് തോമർ, ത ലെജൻഡ് ഓഫ് ഭഗത് സിങ്, സ്ലം ഡോഗ് മില്ലിനിയർ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: