കുറെക്കാലമായി കൊച്ചിയെക്കുറിച്ചു പറഞ്ഞുവരുന്ന അഹിതങ്ങള്‍ പലതാണ്. ഗുണ്ടായിസം, മയക്കുമരുന്ന്,ഗതാഗതക്കുരുക്ക്, മലിനീകരണം…തുടങ്ങി നീണ്ടുപോകുന്ന ഒരുപിടി അകൃതങ്ങള്‍.പക്ഷേ ഇതുമാത്രമല്ല കൊച്ചി.കാഴ്ചയുടേയും അനുഭവത്തിന്റേയും തിരയിളക്കങ്ങള്‍കൊണ്ട് കാലങ്ങളോളം മനസില്‍ പ്രതിധ്വനിക്കുന്നവയുമുണ്ട് അറബിക്കടലിന്റെ റാണിയായകൊച്ചിയില്.
ഭൂതകാല ചരിത്രത്തിന്റെ എടുപ്പുകള്കൊണ്ട് സമൃദ്ധമാണ് കൊച്ചി.വിവിധ സംസ്ക്കാരങ്ങളുടെ അവശേഷിപ്പുകള്‍ പലതായി കൊച്ചിയില്‍ ഇപ്പഴുമുണ്ട്. സ്വദേശികളും വിദേശികളും ഇത്തരംകാഴ്ചകള്‍ കണ്ടും അനുഭവിച്ചും പോരുന്നുണ്ട്. എന്നാല്‍ വ്യത്യസ്ത അഭിരുചികളുടെ ഏകോപനംകൂടിയാണ് ഇന്നുകൊച്ചി. നിത്യവും അങ്ങനെ ഓരോന്ന് ഇവിടെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. നാടകം,സിനിമ,ചിത്ര-ശില്പ പ്രദര്‍ശനം,ആയോധന കല,സംഗീതം,നൃത്തം,പ്രഭാഷണം,ചര്‍ച്ച,പുസ്തക പ്രസാധനം,കായികം എന്നിങ്ങനെ നിരവധി കാഴ്ചകളിലെ നായികയും കൂടിയാണിപ്പോള്‍ കൊച്ചി.ചിലതു പ്രാദേശികമാവാം. ചിലത് ദേശീയവും അന്തര്‍ദേശീയവും ആകാം. എന്തായാലും കേവല വിനോദത്തിനും അപ്പുറമായി അനുഭവവിഭവങ്ങള് ഒത്തിരിയുണ്ട് കൊച്ചിയില്‍.
കുട്ടികള്‍ക്കു രസം പകരുന്നവ വേറേയും. ഇതിനുമപുറമെയാണ് ഓരോ ആഘോഷങ്ങളോടനുബന്ധമായി ദിവസങ്ങളോളം നടത്തപ്പെടുന്ന വ്യത്യസ്തമായ കലാപരിപാടികള്‍. ഓണം, ക്രിസ്തുമസ് പരിപാടികള്‍ നഗരത്തില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കും. ഇടയ്ക്കിടെ മറെറന്‍ ഡ്രൈവില്‍ വിവിധ പ്രദര്‍ശനങ്ങളും അരങ്ങേറും.പ്രശസ്ത പുസ്തക പ്രസാധകരുടെ നീണ്ടുനില്‍ക്കുന്ന പുസ്തകമേളകള്‍ വേറെ. പറഞ്ഞുവരുമ്പോള്‍ ഒട്ടും സമയംപോക്കാതെ അത് അനുഭവമാക്കിമാറ്റാവുന്ന അവസരങ്ങള്‍ ഏറെയുണ്ട് കൊച്ചിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: