കൊച്ചി: ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 75-ാമത് ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു. പ്രശസ്ത ഗാന്ധിയനും സ്വാതന്ത്ര സമര സേനാനിയുമായ ഡോ. വൈലോപ്പിളളി ബാലകൃഷ്ണന് എന്റെ നാട് ഭാരതം എന്റെ വസ്ത്രം ഖാദി പ്രചരണ പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ധ്യാ ജയപ്രകാശിന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സ്വാതന്ത്രസമരത്തിന്റെ സ്മരണയും ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചതിന്റെയും സ്മരണകള്‍ ഡോ. വൈലോപ്പിളളി ബാലകൃഷ്ണന് പങ്കുവെച്ചു.
1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന് പങ്കെടുത്തപ്പോള്‍ തന്റെ കൂടെ വിയ്യൂര്‍ ജയിലില്‍ ഉണ്ടായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്, സി. അച്ചുതമേനോന്, ഇക്കണ്ട വാരിയര്‍, പുത്തുര്‍ അച്ചുതമേനോന്, എസ്. നീലക്ണ്ട അയ്യര്‍ എന്നിവരുമൊന്നിച്ചുള്ള അനുഭവം അദ്ദേഹം പങ്കുവെച്ചു. കൊച്ചി ചെറുപ്പുള്ളി വസതിയില്‍ നടന്ന ചടങ്ങില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍, അഡ്വ. കെ.എസ്. ഷൈജു, ആര്. സജികുമാര്‍, കെ.ജി. വേണുഗോപാല്‍, പി.വി. അതികായന്, വി.വി. രമേശന്, സുനില്‍ തീരഭൂമി, പി.എസ്.ആര്. റാവു. ഡോ.ജലജാ ആചാര്യ, ജയറാം എ.എച്ച്.കെ. ബാലകൃഷ്ണന്, അഡ്വ.മിനി, സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: