മൂവാറ്റുപുഴ: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍. ആസ്സാം സ്വദേശികളായ രണ്ടുപേരെ മൂന്നു കിലോ കഞ്ചാവുമായി മൂവാറ്റുപുഴയില്‍വെച്ച് പോലീസിന്റെ പിടിയിലായത്. ആസ്സാം സ്വദേശികളായ നസറുദ്ദീന്‍, റജോത്തലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ഇരുമ്പുപെട്ടിക്കുള്ളില്‍ തകിട് വെല്‍ഡ് ചെയ്ത് പെയിന്റടിച്ച് പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളിലാണ് ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. കഞ്ചാവിന്റെ മണം പുറത്തറിയാതിരിക്കാന്‍ തുണികള്വച്ചും അതിന് മുകളില്‍ പുകയില ഇലകള്‍ കെട്ടായും വച്ചിരുന്നു. ഇങ്ങനെയുള്ള അറയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 3 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഉപഭോഗക്താക്കളെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. ചെറിയ പൊതികളാക്കിയാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. മൂവാറ്റുപുഴയിലും, പരിസരങ്ങളിലും വ്യാപകമായ കഞ്ചാവിന്റേയും, മയക്കുമരുന്നിന്റേയും ഉപയോഗം തടയുന്നതിനായി മൂവാറ്റുപുഴ എസ്ഐ ജി.പി. മനുരാജിന്റെ നേതൃത്വത്തില്‍ പ്രത്യേകം സംഘം രൂപീകരിച്ചതായും കര്‍ശന പരിശോധന നടത്തിവരുന്നതായും മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ. ബിജുമോന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: