മേലാറ്റൂര്‍: പഞ്ചായത്തില്‍ നടപ്പാക്കുന്ന ലൈഫ് മിഷന് പദ്ധതിയില്‍ അനര്‍ഹരായവരെ ഉള്‍പ്പെടുത്തുകയും അര്‍ഹരായവരെ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ ബിജെപി പരാതി നല്കി.
മേലാറ്റൂര്‍ പഞ്ചായത്ത് സെക്രട്ടറി മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് പരാതി അയച്ചിട്ടുണ്ട്. സ്വജന പക്ഷപാതവും അഴിമതിക്കും വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും ഇത് ജനാധിപത്യത്തോടുള്ള തികഞ്ഞ വെല്ലുവിളി ആണെന്നും ബി.ജെ.പി മേലാറ്റൂര്‍ കമ്മറ്റി ആരോപിച്ചു. പ്രസിഡന്റ് രാജേഷ് അരിമ്പൂത്ത് വൈസ് പ്രസിഡന്റ് കുഞ്ഞക്കന്‍ സെക്രട്ടറി സജീഷ് മാരാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: