മലപ്പുറം: പൊതുവിദ്യാഭ്യാസ ശാക്തീകരണത്തോടനുബന്ധിച്ച് നിയമസഭാ മണ്ഡലത്തിലെ ഒരു വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വികസന രേഖ തയ്യാറാക്കാനും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി 12ന് രണ്ടുമണിക്ക് സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വികസന സെമിനാര്‍ നടത്തും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പി.ഉബൈദുല്ല എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയാകും. എ.പി. അനില്‍കുമാര്‍ എംഎല്‍എ വികസന രേഖ പ്രകാശനം ചെയ്യും.
ആധുനിക രീതിയിലുള്ള കെട്ടിടം, ഹൈടെക് ക്ലാസ് റൂമുകള്‍, ലാബ്-ലൈബ്രറി സംവിധാനങ്ങള്‍, സ്റ്റുഡന്റ്സ് പാര്‍ക്ക്, പ്ലേ ഗ്രൗണ്ട്, ഗാര്ഡന്, കിച്ചണ്‍ ഹാള്‍, വിശ്രമമുറി തുടങ്ങിയ സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കും. അഞ്ച് കോടിരൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 17 കോടിയിലധികം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ബാക്കി തുക പ്രാദേശികമായി കണ്ടെത്തും. വാര്‍ത്താസമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് എം.കെ. മുഹമ്മദലി, പ്രിന്‍സിപ്പല്‍ സി. മനോജ്, ഉപ്പൂടന്‍ ഷൗക്കത്ത്, പി.കെ. ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: