കൊച്ചി: യുവജനങ്ങള്‍ സമൂഹത്തിന് വെളിച്ചം പകരുന്നവരാകണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസ പാക്യം. കേരള കത്തോലിക്കാ സഭയിലെ പിതാക്കന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും യുവജന നേതാക്കളുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
സുവിശേഷത്തിന്റെ ആനന്ദം ലോകത്തിനു പകര്‍ന്നു നല്‍കാനും കൂടുതല്‍ മെച്ചമായ ഒരു ലോകം നിര്‍മിക്കാനും യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായ ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.
ഡോ. ഗില്‍ബര്‍ട്ട് ചൂണ്ടേല്, ഡോ. സെബാസ്റ്റ്യന്‍ പുത്തേന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍, ബിഷപ്പ് എബ്രഹാം മാര്‍ യൂലിയോസ്, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ഡോ. മാത്യു ജേക്കബ് തിരുവാലില്‍, ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, സിസ്റ്റര്‍ സുമം എസ്ഡി എന്നിവര്‍ പാനല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സമ്മേളനത്തിന്റെ തുടര്‍ച്ചയായി കെസിബിസി സമ്മേളനവും, സഭാ പിതാക്കന്മാരുടെ വാര്‍ഷിക ധ്യാനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: