ശ്രീനഗര്‍: ജമ്മുകശ്മീര്‍ അഥിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പാക് അധീന കശ്മീരില്‍ നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെയാണ് വധിച്ചത്.
ജമ്മു കാശ്മീരിലെ കുപ് വാര ജില്ലയിലാണ് വന്‍ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. നിയന്ത്രണ രേഖാ പ്രദേശമായ മാച്ചില്‍ സെക്ടറില്‍ വൈകീട്ടോടെ പാക് അധീന കാശ്മീരില്‍ നിന്ന് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍ പെട്ട സൈന്യം ഭീകരര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടലുണ്ടായി.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടായേക്കാമെന്ന സംശയത്തെ തുടര്‍ന്ന് മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു.ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല.
ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ പാകിസ്ഥാന് സ്വദേശികളാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: