കുന്നംകുളം : അകക്കണ്ണിന്റെ വെളിച്ചത്തില്‍ അഭിനയത്തിന്റെ തികവുമായി കാഴ്ചയില്ലാത്ത കലാകാരന്മാര് അഭിനയിച്ച ഹ്രസ്വ ചിത്രം 13ന് നാലിന് റിലീസ് ചെയ്യും.
സിനിമയില്‍ അഭിനയിച്ചവരില്‍ ആര്‍ക്കും ഇതു കാണാനാവില്ല. കാരണം കാഴ്ചയെന്ന സൗഭാഗ്യം ഇവരില്‍ ആര്‍ക്കുമില്ല. അഭിനയത്തിനും ആസ്വാദനത്തിനും പരിമിതികളില്ലെന്ന യാഥാര്‍ത്ഥ്യം ആത്മവിശ്വാസത്തോടെ തെളിയിക്കുകയാണ് ഇതിലെ അഭിനേതാക്കള്‍.
കാഴ്ചശക്തി ഇല്ലാത്തവര്‍ സാധാരണ കാഴ്ചയുള്ളവരെപോലെ അഭിനയിച്ച് സിനിമാ ചരിത്രത്തില്‍ ഇടം നേടുന്ന അകക്കണ്ണ് ഗഫൂര്‍ അഭിനയ എന്ന കലാകാരന്റെ പരിശ്രമത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ്.
പ്രൊഫ.ഗോപിനാഥ് മുതുകാട് സിനിമ റിലീസ് ചെയ്യും. ഗായിക വൈക്കം വിജയലക്ഷ്മി ഗാനാര്‍ച്ചന നടത്തും. ചടങ്ങില്‍ മരണാനന്തരം കണ്ണ് ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: