തിരുവല്ല: ആറന്മുള പള്ളിയോടങ്ങള്‍ക്ക് മൂന്നുലക്ഷം രൂപവീതം സംസ്ഥാന ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച് വാര്‍ഷിക ഗ്രാന്റ് അനുവദിക്കണമെന്ന് ആവശ്യം. ചെങ്ങന്നൂര്‍ ചതയം ജലോത്സവ സാംസ്കാരികസമിതിയാണ് ആവശ്യം ഉന്നയിച്ചത്.
മഹത്തായ സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായ പള്ളിയോടങ്ങള്‍ മിക്കതും ജീര്‍ണാവസ്ഥയിലാണ്. ലക്ഷക്കണക്കിന് വരുന്ന അറ്റകുറ്റപ്പണികള്‍ക്കും സംരക്ഷണത്തിനുമായി കരക്കാര് ഏറെ ബുദ്ധിമുട്ടുന്നു.സര്‍ക്കാരിന്റെ അടിയന്തരസഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അനുകൂല നടപടിക്കായി വിവിധ പ്രക്ഷോഭപരിപാടികള്‍ നടത്താന്‍ ചതയം ജലോത്സവ സാംസ്കാരികസമിതി തീരുമാനിച്ചു.യോഗത്തില്‍ സമിതി ചെയര്മാന് എം.വി.ഗോപകുമാര്‍, വൈസ് ചെയര്മാന് സദാശിവന് വലിയകൊട്ടാരം, ജനറല്‍ സെക്രട്ടറി കെ.ആര്.പ്രഭാകരന്‍നായര്‍ ബോധിനി, യോഗത്തില്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: