തിരുവല്ല: ഇരുമുന്നണികളുടെയും അവഗണനകളുടെ ഫലമായി കവിയൂര്‍ മുരിങ്ങക്കുന്നുമല-പുളിയ്ക്കല്‍,ഇഞ്ചത്തടി റോഡില്‍ മണ്ണിടിഞ്ഞ് നാട്ടുകാര്‍ ദുരിതത്തില്‍.ഇത് നാലാം തവണയാണ് ഇവിടെ വ്യാപക മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്.
ഹരിജന്‍ വിഭാഗങ്ങളടക്കം നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പ്രധാന പാതയാണ് ഇടിഞ്ഞുവീണത്.ടിപ്പര്‍ അടക്കം ഭാരമേറിയ വാഹനങ്ങള്‍ കടന്ന് വരുന്ന റോഡായിരുന്നു ഇത്.പഞ്ചായത്ത് അധികൃതര്‍ക്കും മണ്ഡലത്തിലെ മന്ത്രി മാത്യൂ.ടി തോമസിനും നിരവധിതവണ വിഷയം ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കിയിരുന്നു.എന്നാല്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ല.പഞ്ചായത്ത് ഗ്രാമസഭകളില്‍ മുതല്‍ നിവേദനങ്ങളുമായി കയറിഇറങ്ങാന്‍ തുടങ്ങിയിട്ട് നാളുകളായി.ഹൃദ്രോഗികളടക്കം ഉള്ള പ്രദേശമാണിവിടെ.തുടക്കം മുതല്‍ കോണ്‍ഗ്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് ബലപ്പെടുത്തിയാലെ ഗതാഗതം പുന:സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: