സംസ്ഥാനത്ത് എല്ലാ അക്രമങ്ങളും വൃത്തികേടുകളും കാണിച്ചുകൂട്ടിട്ട് കേന്ദ്രത്തിന് ഞങ്ങളെ ഇറക്കിവിടാന്‍ ചുണയുണ്ടോ എന്നു ചോദിക്കുകയാണ്. കേന്ദ്രത്തിന് വലിയ അധികാരമൊന്നുമില്ല എന്നു സ്ഥാപിക്കുകയാണോ? എത്രയോ സംസ്ഥാനങ്ങള്‍ കൂടിച്ചേര്‍ന്നതും ഇന്ന് പ്രതിപക്ഷത്തിരിക്കാന്പോലും ആളില്ലാതെ സീറ്റ് തൂത്തുവാരി ഭരിക്കുന്ന ഒരു കേന്ദ്രത്തോടാണ് ‘ഠാ’ വട്ടത്തില്‍ കിടക്കുന്നവര്‍ വീമ്പിളക്കുന്നത്.
കേന്ദ്രത്തിന് അധികാരമില്ലെങ്കില്‍ സംസ്ഥാനത്തിന് എത്ര അധികാരം ഉണ്ടാവും? മന്ത്രിസഭയെ ഏതുസമയവും പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണമാക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ട്. അതിനാണ് കേന്ദ്രത്തിന്റെ പ്രതിനിധിയായ ഗവര്‍ണറെക്കൂടി ഇവിടെ നിയോഗിച്ചിരിക്കുന്നത്.
കേന്ദ്രത്തെക്കാള്‍ വലുതാണ് സംസ്ഥാനമെന്നാണോ ബാലകൃഷ്ണന്റെ ബുദ്ധി. ആള് ഇപ്പോഴും ഒരു ബാലന് തന്നെ. അതിന്റെ കുഴപ്പമാണ്.
ഈ ആക്രോശങ്ങള്‍ ബാലിശം. അദ്ധ്യാപകന് വിദ്യാര്‍ത്ഥിയെ അടിച്ചുനന്നാക്കാനോ ഏറെ ശാസിക്കാനോ അനുവാദമില്ലാത്ത ഇക്കാലത്താണ് മാധ്യമ പ്രവര്‍ത്തകരോടുള്ള ഈ ധാര്‍ഷ്ട്യം. ഒരു ജാലിയന്‍വാലാബാഗ് ആക്കാമെന്ന മോഹമാണോ ഇടതു രാജാക്കന്മാര്ക്ക്.
കിരീടങ്ങള്‍ താഴെവീണു പൊട്ടിയതും, സിംഹാസനങ്ങള്‍ തകര്‍ത്തതും പഠിച്ച ഓര്‍മ്മകളെ ഉണര്‍ത്തിയെടുക്കുക. ഈ അസഹിഷ്ണുത അടിതെറ്റിക്കുമെന്നറിയുക. സാധാരണക്കാരന് കോപമാകാം. പക്ഷേ ഭരണാധികാരിക്ക് സംയമനം വേണം. വിവരവും വേണം.
എസ്. ശിവരാമകൃഷ്ണന്,
പുളിയറക്കോണം, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: