അഗര്‍ത്തല: ഉത്തർപ്രദേശിനു പിന്നാലെ ത്രിപുരയില്‍ നിന്നും ബിജെപിയിലേക്ക് എംഎല്‍എമാര്‍ ചേക്കേറുന്നു. ത്രിപുര നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ആറ് പേരാണ് ബിജെപിയില്‍ ചേരുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ഈ ആറുപേരും രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തു. വിപ്പ് ലംഘിച്ചതിന് മമത ബാനര്‍ജി ആറ് പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ത്രിപുര അസംബ്ലിയില്‍ ചരിത്രത്തിലാദ്യമായാണ് ബിജെപി അക്കൗണ്ട് തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: