ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ വ്യാജ ബോംബ് ഭീഷണിയുയര്‍ത്തിയ നാവികസേനാ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ജോധ്പുര്‍ വഴി ജയ്പുരിലേക്കു ദല്‍ഹിയില്‍നിന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഇയാളെ ജോധ്പുരില്‍ ഇറങ്ങാന്‍ ജീവനക്കാര്‍ അനുവദിച്ചിരുന്നില്ല ഇതിനെ തുടര്‍ന്നാണ് ബോംബ് കൈവശമുണ്ടെന്ന് ഭീഷണി ഉയര്‍ത്തിയത്.
ഭീഷണിയെത്തുടര്‍ന്ന് സിഐഎസ്എഫ് എത്തി 175 യാത്രക്കാരെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു. ബോബ് ഭീഷണി തെറ്റാണെന്നു പിന്നീട് പോലീസ് അറിയിച്ചു. എയര്‍ ഇന്ത്യ എഐ 475 ലാണ് സംഭവം നടന്നത്. വ്യാജ ഭീഷണി മൂലം നാലര മണിക്കൂര്‍ വൈകിയാണു വിമാനം യാത്ര തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: