കൊട്ടാരക്കര: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ പോരാടാന്‍ ഹിന്ദുവനിതകളോട് ആഹ്വാനം ചെയ്ത് ഹിന്ദുവനിതാനേതൃസമ്മേളനത്തിന് സമാപനം. മഹിളഐക്യവേദിയുടെ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന സംഗമത്തില്‍ നാല്‍പ്പത്തിഅഞ്ച് സമുദായസംഘടനകളുടെ നേതാക്കള്‍ പങ്കെടുത്തു.
ഹിന്ദുവെന്ന പേരില്‍ സംഘടിക്കാതിരിക്കാനും, ഹിന്ദുത്വത്തിനെതിരെ നടക്കുന്ന അധിക്ഷേപത്തില്‍ പ്രതികരിക്കാതിരിക്കാനും ജാതിത്തുരുത്തുകളായി സമുദായങ്ങളെ മാറ്റാന്‍ നീക്കം നടക്കുന്നതായി യോഗം വിലയിരുത്തി. ഇതിനുവേണ്ടിയാണ് ദളിത്-മുസ്ലീം ഐക്യം എന്ന മുദ്രാവാക്യവുമായി ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്.
ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്തു.
മഹിളഐക്യവേദി സംസ്ഥാനപ്രസിഡന്റ് നിഷസോമന്‍ അധ്യക്ഷയായിരുന്നു. ജനറല്‍സെക്രട്ടറി ബിന്ദുമോഹനന്‍, രക്ഷാധികാരി പി.ജി.ശശികല, വര്‍ക്കിംഗ് പ്രസിഡന്റ് പി.സൗദാമിനി, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്.ബിജു, കെ.പി.ഹരിദാസ്, എ.ശ്രീധരന്, ബാബു, പൂത്തൂര്‍ തുളസി, സാവിത്രി ശിവരാമന് (കെ.പി.എംഎസ്), സോയ സി.എന്‍. (യോഗക്ഷേമസഭ), വത്സല നന്ദനന്‍ (പുലയര്‍ മഹിളഫെഡറേഷന്‍), സുജാതശിവന്‍ (കെപിഎംഎസ്), ഷീജ രാമു (പുലയര്‍ മഹിളഫെഡറേഷന്‍), രമാഗോപിനാഥ് (കെഎംഎസ്), ജയശ്രീബാബു (വിശ്വകര്‍മ്മ), എം.ഗിരിജ (യോഗക്ഷേമ സഭ), പി. മുണ്ഡി (എസ്സിഎസ്ടി), എം.എസ്.മണി (സാംബവമഹാസഭ), കമല ആര്.പണിക്കര്‍ (പണിക്കര്‍ സര്‍വ്വീസ് സൊസൈറ്റി), പി.കെ.വത്സമ്മ (വണികവൈശ്യസംഘം), തിലകം സത്യനേശന് (ബിവിഎംഎസ്), ഉഷ രഘുനാഥ്, ഭവാനി നകുലന് (വര്‍ണ്ണവ സൊസൈറ്റി), സാവിത്രി നമ്പൂതിരി (ബ്രാഹ്മണസഭ), സത്യവതി മോഹനന് ( എസ്സി എസ്ടി മഹിള) ഉഷാദേവി.പി.നമ്പൂതിരി (മുന്നോക്കസമുദായ സംരക്ഷണമുന്നണി) ഡോ. ഉമാദേവി, കെ.ആര്. ശോഭകുമാരി എന്നിവര്‍ സംസാരിച്ചു.
കൊട്ടാരക്കര: ലൗ ജിഹാദ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹിന്ദു വനിതാ നേതാക്കളുടെ സംസ്ഥാന നേതൃസമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാധവിക്കുട്ടിയില്‍ തുടങ്ങി ആതിരയില്‍ എത്തിനില്‍ക്കുന്ന ഇതിന്റെ കണ്ണികള്‍ ഐഎസ് ഭീകരതയില്‍ വരെ എത്തി. ഈ സാഹചര്യത്തില്‍ സമഗ്രഅന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് മാത്രമെ സാധ്യമാകൂ.
കേരള സര്‍ക്കാര്‍ ഇതിന്റെ അപകടം തിരിച്ചറിഞ്ഞ് കേന്ദ്രഏജന്‍സി അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സ്ത്രീസുരക്ഷാവകുപ്പ് രൂപീകരിക്കണം. ആനൂകൂല്യങ്ങള്‍ നല്കുമ്പോള് മതവിവേചനം ഒഴിവാക്കണം. പിന്നാക്ക പട്ടികജാതി, പട്ടികവര്ഗവിഭാഗങ്ങള്ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ബാറുകള്‍ വീണ്ടും തുറക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: