ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായി സൈന്യം കടുത്ത ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെ പാംപോറിലെ സംബോറിയില് നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ലഷ്കര്‍ ഇ തൊയ്ബ ഭീകരനെ സുരക്ഷാ സൈന്യം വധിച്ചു.
ലഷ്കര്‍ ഇ തൊയ്ബ അബു ഇസ്മയില്‍ വിമതവിഭാഗത്തിലെ ഉമര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളില്‍ നിന്ന് ഒരു എകെ47 തോക്കും പിടിച്ചെടുത്തു.
ജൂലൈ 10ന് അമര്‍നാഥ് യാത്രാ ബസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ അബു ഇസ്മയില്‍ ഗ്രൂപ്പിന് പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. എട്ടു തീര്‍ഥാടകര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: