തൊടുപുഴ/അടിമാലി: മഴ ശക്തമായതോടെ തൊടുപുഴ മലങ്കര അണക്കെട്ട് തുറന്നു. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 41 മീറ്റര്‍ കഴിഞ്ഞതോടെ ഇന്നലെ പുലര്‍ച്ചെ 4.15 നാണ് അണക്കെട്ട് തുറന്നത്. ഡാമിന്റെ ഒരു ഷട്ടര്‍ 50 സെന്റീ മീറ്ററാണ് ഉയര്‍ത്തിയത്.
വൈകിട്ട് വിവരം ലഭിക്കുമ്പോള്‍ 41.16 മീറ്ററാണ് ജലനിരപ്പ്. ജലം പരമാവധി ഉപയോഗിക്കുന്നതിനായി കഴിഞ്ഞ ദിവസം തന്നെ ഡാമിലെ ഉല്പാദനം കൂട്ടിയിരുന്നു.
ശനിയാഴ്ച വൈകിട്ട് തുറന്ന ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ രാത്രി അടച്ചെങ്കിലും രാവിലെ വീണ്ടും തുറന്നു. ഇത് വൈകിട്ട് 3.30 ന് അടച്ചതായി അധികൃതര്‍ അറിയിച്ചു.
നിലവില്‍ ഡാമില്‍ പരമാവധി സംഭരണ ശേഷിയായ 253 അടിയാണ് ജലനിരപ്പ്. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച രാത്രി തുറന്നിരുന്നെങ്കിലും രാവിലെ അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: