കോട്ടയം: സമാധാന ചര്‍ച്ചയിലെടുത്ത തീരുമാനങ്ങളുടെ മഷി ഉണങ്ങും മുമ്പ് കുമരകത്ത് ബിജെപി നേതാക്കളെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ആന്റണി അറയില്‍, ബിഎംഎസ് കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഹേഷ ്കണ്ടാത്ര എന്നിവരെയാണ് ആക്രമിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കുമരകം മുത്തേരിമടയിലാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ അമ്പിളി എന്ന് വിളിക്കുന്ന മിഥുന്, സഹോദരന് ജ്യോതി എന്നിവരുടെ നേതൃത്വത്തില്‍ 20 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. മാരകമായി മര്‍ദനമേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം നടക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് ബോധരഹിതരായ ഇവരെ പോലീസ് ആശൂപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷമാണ് വിവരമറിഞ്ഞ് എസ്ഐ അടക്കമുള്ളവര്‍ സ്ഥലത്തെത്തുന്നത്.
ബിജെപി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെ കുമരകം മേഖലയില്‍ സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം ആക്രമണം തുടരുകയാണ്. പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബിജെപി പഞ്ചായത്ത് അംഗങ്ങളെ മാരകമായി സിപിഎം പ്രവര്‍ത്തകര്‍ പരിക്കേല്പിച്ചിരുന്നു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പരിക്കേറ്റ പഞ്ചായത്ത് അംഗം സേതു ചികിത്സ കഴിഞ്ഞ മടങ്ങി വന്നപ്പോള്‍ വീട്ടില്‍ക്കയറിയും ഭീഷിണിപ്പെടുത്തി.
കോട്ടയത്ത് ആര്‍എസ്എസ് കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷം സിപിഎം-ബിജെപി നേതൃത്വങ്ങള്‍ തമ്മില്‍ ചര്‍ച്ച നടത്തി സമാധനത്തിന് ധാരണയായിരുന്നു. മുഖ്യമന്ത്രിയും ബിജെപി – ആര്‍എസ്എസ് നേതൃത്വങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ ചര്‍ച്ചയിലുണ്ടായ ധാരണ കുമരകത്ത് സിപിഎം ആക്രമണത്തിലൂടെ തകര്‍ത്തിരിക്കുകയാണ്.
ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കോട്ടയം നഗരത്തില്‍ പ്രകടനം നടത്തി. പ്രതിഷേധ യോഗം പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്തു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: