നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ 27.10 ലക്ഷം രൂപയുടെ സ്വര്‍ണം
പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് എത്തിയ കോഴിക്കോട്
സ്വദേശി ഷംസീറിന്റെ പക്കല്‍ നിന്നുമാണ് 920.50 ഗ്രാം സ്വര്‍ണം പിടികൂടിയത്.
പെര്‍ഫ്യും ബോട്ടിലിന്റെ അടപ്പിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. പെര്‍ഫ്യും ബോട്ടിലിന്റെ അടപ്പിനുള്ളില്‍ ഒളിപ്പിക്കാവുന്ന തരക്കില് സ്വര്‍ണ ബിസ്ക്കറ്റ്് തീരെ ചെറിയ കഷണങ്ങളാക്കി മുറിച്ചാണ് സൂക്ഷിച്ചിരുന്നത്.
സ്വര്‍ണ കഷണങ്ങള്‍ അടപ്പിന്റെ ഉള്ളില്‍ ഒട്ടിച്ചുവെച്ചിരിക്കുകയായിരുന്നു. സംശയം തോന്നി യാത്രക്കാരന്റെ ബാഗേജ് തുറന്ന്്് പെര്‍ഫ്യും ബോട്ടില്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം
കണ്ടെത്തിയത്.
എട്ട്് ബോട്ടിനുള്ളിലായാണ് സ്വര്‍ണം കടത്തികൊണ്ടുവന്നിരിക്കുന്നത്. ഷാര്‍ജ, ദുബായ്, കൊളംബോ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളത്തിലെ കസ്റ്റംസ്്് ഇന്റലിജന്‍സ് വിഭാഗം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്്. ഇത്തരത്തിലുള്ള നിരീക്ഷണത്തിന്റെ
ഭാഗമായാണ് ഷാര്‍ജയില്‍ നിന്ന് എത്തിയ യാത്രക്കാരന്റെ ചെക്ക്്-ഇന്‍ ബാഗേജ് തുറന്ന് പരിശോധിച്ചത്. പെര്‍ഫ്യും ബോട്ടിലിന്റെ അടപ്പിനുള്ളില്‍ ഇത്തരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്് കടത്തികൊണ്ടുവന്ന സ്വര്‍ണം കഴിഞ്ഞ മാസം വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ഇതേ രീതിയില്‍ ഇനിയും സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്ന കണക്കൂകൂട്ടിലിലാണ് ഷാര്‍ജയില്‍ നിന്നും എത്തുന്നവരെ പ്രത്യേകം നീരീക്ഷിച്ചിരുന്നത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ കോശി അലക്സ്, ഇ.വി. ശിവരാമന്, സൂപ്രണ്ടുമാരായ എ.ഹമീദുള്ള, ലാല്‍ഫി ജോസഫ്, ജെനീഷ്, എം. ജോര്‍ജ്ജ്്, പി.ആര്. രജീഷ്, അജിത് ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: