അടിമാലി: ദേശീയപാതയില്‍ രണ്ട് വാഹനാപകടങ്ങളില്‍ 6 പേര്‍ക്ക് പരിക്കേറ്റു. കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ വാളറ അഞ്ചാംമൈലില്‍ കാര്‍ മറിഞ്ഞും, റാണിക്കല്ല് വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചാണ് അപകടങ്ങള്‍ ഉണ്ടായത്.
പറവൂര്‍ സ്വദേശികളായ പട്ടശ്ശേരില്‍ ഗോഗുല്‍(18),വാഴപ്പറബില് ഹാരിസ് (19), മട്ടാപ്പ്ശേരിയില് എബിന്(18), മാളിയേക്കല്‍ എബിന്(19) ,തിരുവനന്തപുരം സ്വദേശികളായ ഷിബു തോമസ്(48), വര്‍ഗ്ഗീസ് (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എഎ
റണാകുളത്ത് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്നാര്‍ സന്ദര്‍ശിക്കാന്‍ പറവൂരില്‍ നിന്ന് പുറപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന കാര്‍ ശനിയാഴ്ച രാത്രി 11.30 നും മറിഞ്ഞാണ് നാല് പേര്‍ക്ക് പരിക്കേറ്റത്. മൂന്നാറില്‍ നിന്ന് കോതമംഗലത്തേക്ക് പോയ ടൂറിസ്റ്റ് ബസും കോതമംഗലത്ത് നിന്ന് അടിമാലിയിലേക്ക് വന്ന ഇന്നോവകാര്‍ ഇന്നലെ രാവിലെ കൂട്ടിയിടിച്ചുമാണ് അപകടം. ആരുടേയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: