കുട്ടനാട്: നീരേറ്റുപുറം ഉത്രാടം തിരുനാള്‍ പമ്പാ ജലമേളയുടെ സാംസ്കാരിക സമ്മേളനവും സ്വാഗതസംഘം രൂപീകരണയോഗവും ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ അധ്യക്ഷത വഹിച്ചു. പനയന്നൂര്‍കാവ് മുഖ്യ കാര്യദര്‍ശി ആനന്ദന് നമ്പൂതിരി പട്ടമന, തിരുവല്ല മുനിസിപ്പല്‍ ചെയര്മാന് കെ.വി.വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാലത്തിങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.സി.ചെറിയാന് എടത്തില്‍ ചെയര്‍മാനും ഉമ്മന്‍ എം.മാത്യു കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: