കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലേക്ക് 8 ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. 35 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ 7ന് ആരംഭിച്ച് വൈകീട്ട് 5ന് അവസാനിക്കും. പത്താം തീയതി രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.
തെരഞ്ഞെടുപ്പിനു ശേഷമുള്ള നഗരസഭ ചെയര്മാന് സ്ഥാനം സ്ത്രീക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. കൂടാതെ വോട്ടെടുപ്പു നടത്തുന്ന 35 വാര്‍ഡുകളില്‍ മണ്ണൂര്‍, കല്ലൂര്‍, കളറോഡ്, ബേരം, കായല്ലൂര്‍, പരിയാരം, അയ്യല്ലൂര്‍, പഴശ്ശി, ഉരുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, നെല്ലൂന്നി, ടൗണ്‍, പാലോട്ടുപള്ളി, മിനിനഗര്‍, ഉത്തിയൂര്‍, മരുതായി എന്നീ 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഏളൂര്‍ വാര്‍ഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന പൊറോറ, കീച്ചേരി, ആണിക്കരി, മുണ്ടയോട്, പെരുവയല്‍ക്കരി, കോളാരി, ഇടവേലിക്കല്‍, പെരിഞ്ചേരി, ദേവര്‍കാട്, കാര, ഇല്ലംഭാഗം, മലക്കുതാഴെ, എയര്‍പോര്‍ട്ട്, മട്ടന്നൂര്‍, ടൗണ്‍, മേറ്റടി, നാലാങ്കേരി എന്നീ 16 വാര്‍ഡുകള്‍ പൊതുവിഭാഗത്തിനുമാണ്.
തെരഞ്ഞെടുപ്പിനു ശേഷം രൂപീകരിക്കുന്ന സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ വികസനകാര്യം, ആരോഗ്യകാര്യം, വിദ്യാഭ്യാസ കലാ കായികകാര്യം എന്നിവയിലെ ചെയര്മാന് സ്ഥാനങ്ങളും സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളതായി കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: