എരുമേലി: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐസിസി യൂണിറ്റ് സ്ഥിരമായി പ്രവര്‍ത്തിപ്പിക്കണമെന്ന ഉപലോകായുക്ത ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്നലെ എരുമേലി ആശുപത്രി സന്ദര്‍ശിച്ചു. ആരോഗ്യവകുപ്പിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത പശ്ചാത്തലത്തിലാണ് സന്ദര്‍ശനം.
മനുഷ്യാവകാശ പ്രവര്‍ത്തകനായ എച്ച്. അബ്ദുല്‍ അസീസ്സാണ് ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയത്. ആശുപത്രി ഐസിസി യൂണിറ്റ് സ്ഥിരമായി തുടങ്ങിയെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ദമാണെന്ന് ഹര്ജിക്കാരന് വീണ്ടും കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഉപലോകായുക്തയുടെ തുടര്‍നടപടി ഉണ്ടായത്.
ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ എരുമേലി ആശുപത്രി സന്ദര്‍ശിച്ച് ഒമ്പതിനകം റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പിനോട് കോടതി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ ഡോ. സരിത, ഡപ്യൂട്ടി ഡിഎംഒ ഡോ. രാജന് എന്നിവരുടെ നേത്യത്വത്തില്‍ ഉന്നതതല സംഘം ആശുപത്രി സന്ദര്‍ശിച്ചത്. എന്നാല്‍ ജില്ലയിലെ മറ്റ് ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമാണ് ഡയറക്ടര്‍ എരുമേലിയില്‍ എത്തിയതെന്നാണ് അധിക്യതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: