ചെറുതോണി: കഴിഞ്ഞ രാത്രിയുണ്ടായ കനത്ത മഴയില്‍ കഞ്ഞിക്കുഴി -പുന്നയാര്‍ തച്ചോട്ടപാറയില് മോഹനന്റെ വീട് തകര്‍ന്നു. രാത്രി 7 മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ മോഹനനും ഭാര്യ ഓമനയുമുണ്ടായിരുന്നെങ്കിലും പരുക്കില്ലാതെ രക്ഷപ്പെട്ടു. കൂലിപ്പണിക്കാരായ ഇവര്‍ തകര്‍ന്നുവീഴാറായ വ
ീട്ടിലാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്.
ഓരോ മഴക്കാലവും ഏറെ ഭീതിയോടെയാണിവര്‍ വീട്ടിനുള്ളില്‍ കഴിച്ചുകൂട്ടിയിരുന്നത്. കാലപ്പഴക്കത്താല്‍ ദ്രവിച്ച വീടിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാണിച്ച് നിരവധി തവണ പഞ്ചായത്തില്‍ വീടിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും വീട് അനുവദിച്ചില്ലെന്നിവര് പറയുന്നു. അതേസമയം ഇവരെപ്പോലുള്ള നിരവധിപേര്‍ അപേക്ഷനല്കിയ കാത്തിരിക്കുമ്പോഴും അനര്‍ഹര്‍ പലരും പഞ്ചായത്തിന്റെ ഭവന പദ്ധതിയില്‍ ഇടം നേടിയിട്ടുള്ളതായി ആക്ഷേപമുണ്ട്.
ഈ മഴക്കാലം എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആശങ്കയിലാണി കുടുംബം. അടിയന്തിര ധന സഹായം അനുവദിച്ച് ഇവര്‍ക്ക് കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു പുതിയ വീട് നിര്‍മ്മിച്ചു നല്‍കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: