തിരുവല്ല: കൃഷി ഇറക്കാത്ത പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തുന്നതായി പരാതി. ഒന്നാം വാര്‍ഡ് പാടശേഖരസമിതി പ്രസിഡന്റ് കുര്യന് സഖറിയ, സെക്രട്ടറി മത്തായി വര്‍ഗീസ് എന്നിവരാണ് പഞ്ചായത്ത് പ്രസിഡന്റിനും കൃഷി വകുപ്പ് അധികൃതര്‍ക്കും ഇതു സംബന്ധിച്ചു പരാതി നല്‍കിയിരിക്കുന്നത്.
ഒന്നാം വാര്‍ഡ് പാടശേഖരത്തില്‍ രണ്ടാം കൃഷി നടത്തിയിരുന്നു. 80 ദിവസം കഴിഞ്ഞപ്പോള്‍ വെള്ളം കയറി മുഴുവന്‍ നശിച്ചു. നഷ്ടം സംബന്ധിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുകയും കൃഷിനാശം രേഖപ്പെടുത്തുന്ന എംഡിഡിഎസിനോട് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതായി കൃഷി അസി. ഡയറക്ടര്‍ ജോയ്സി കോശി പറഞ്ഞു.
ഒന്നാം കൃഷി കൊയ്ത്തുസമയത്തു വീണ നെല്ല് മുളച്ചതാണ് ഇപ്പോള്‍ കൊയ്യാന്‍ പോകുന്നതെന്നും കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്കു വിള ഇന്‍ഷുറന്‍സ് ലഭിക്കാതിരുന്നതിനാണു വ്യാജ കൊയ്ത്തുത്സവം നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു.വിഷയത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക: