ചമോലി: ഉത്തരാഖണ്ഡിലെ ബദരീനാഥ്, കൈലാസതീര്ഥാടനങ്ങള്ക്ക് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ലാല്ധങ്, ചഡേത്തി എന്നിവിടങ്ങളിലുള്ള ഗംഗോത്രി ഹൈവേയിലാണ് മണ്ണിടിച്ചില്‍ രൂക്ഷമായത്. ഇവിടങ്ങളില്‍ പല സ്ഥലങ്ങളിലും ശക്തമായ മഴയിലും മണ്ണിടിച്ചിലിലും റോഡുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമല്ല താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുമാവോണ്‍, ഗഡ്വാള് പ്രദേശങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിനെത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: