മണിരത്നം പുതിയ സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുമ്പോഴേ വാര്‍ത്തയാകും.ആ വാര്‍ത്തയാകട്ടെ സിനിമ റിലീസ് ചെയ്യുംവരെ നിന്നുകത്തും. പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് മണിരത്നം.
ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളായ മണിരത്നത്തിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ ഭാഗ്യമായി കരുതുന്നവരാണ് സിനിമാതാരങ്ങള്‍. അത്തരം ഭാഗ്യം ആരെയാണ് മുട്ടിവിളിക്കുകയെന്ന് അറിയില്ല. ഇപ്പോള്‍ വിജയ് സേതുപതിയെയാണ് ആ ഭാഗ്യം മുട്ടിവിളിച്ചിരിക്കുന്നത്. പുതിയ സിനിമയില്‍ സേതുപതി ഉണ്ടാവുമെന്നും മണിരത്നത്തെ കാണാന്‍ അദ്ദേഹം പോയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
തമിഴില്‍ മുന്‍നിര നായകരില്‍ ഒരാളായി മാറിയ വിജയ്സേതുപതിയുടെ സിനിമകള്‍ ഹിറ്റാണ് . പുതിയ ചിത്രമായ വിക്രം വേദ തമിഴിലും മലയാളത്തിലും തകര്‍ത്തോടുകയാണ്. മികച്ച പ്രേക്ഷക പ്രീതി ലഭിച്ച വിക്രം വേദയില്‍ നല്ല പ്രകടനമാണ് സേതുപതി കാഴ്ചവെച്ചിരിക്കുന്നത്. സിനിമകണ്ട മണിരത്നം നടനെ വിളിക്കുകയായിരുന്നു. മലയാളത്തിലെ മറ്റു ചില നടന്മാരുടെ പേരുകളും നേരത്തെ കേട്ടിരുന്നു. എ.ആര്.റഹ്മാനാണ് ചിത്രത്തിനു സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: