തൃശൂര്‍: ഗുരുവായൂരില്‍ താലികെട്ടിന് ശേഷം വധു പിന്മാറിയ സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെയുള്ള അപവാദ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് വനിതാ കമ്മിഷന്. വരന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തോട് യോജിക്കുന്നില്ലെന്നും വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്.
പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. എന്താണ് ഈ സംഭവത്തിലേക്ക് നയിച്ചതെന്ന് പെണ്‍കുട്ടിയോട് വനിതാ കമ്മിഷന് വിശദമായി ചോദിച്ചറിഞ്ഞു. പെണ്‍കുട്ടിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സംഭവത്തില്‍ വനിതാ കമ്മിഷന് ഇടപെടണമെന്ന് ഗുരുവായൂര്‍ എംഎല്‍എ കെ.വി അബ്ദുള്‍ ഖാദര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: