തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണത്തിനു ശേഷം കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ധിച്ചെന്ന് എംഡി രാജമാണിക്യം. പ്രതിദിന വരുമാനം നാലര കോടിയില്‍നിന്ന് ആറേകാല്‍ കോടിയായി ഉയര്‍ന്നു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്നും രാജമാണിക്യം അറിയിച്ചു.
കഴിഞ്ഞ മാസമായിരുന്നു കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയത്. സിംഗിള്‍ ഡ്യൂട്ടി, ഒന്നര ഡ്യൂട്ടി തുടങ്ങിയ ഡ്യൂട്ടി പരിഷ്കാരങ്ങളാണ് നടപ്പാക്കിയത്. യാത്രക്കിടയിലുള്ള വിശ്രമ സമയവും ഭക്ഷണത്തിനുള്ള സമയവും കോര്‍പ്പറേഷന്റെ പുതിയ ഡ്യൂട്ടി സമയത്തില്‍ പെടുന്നില്ല. ഇവയെല്ലാം ഡബിള്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ഇല്ലാതായത്.
പത്ത് മണിക്കൂറില്‍ അവസാനിച്ചിരുന്ന സര്‍വീസുകളെല്ലാം ഡബിള്‍ ഡ്യൂട്ടി സമ്പ്രദായത്തിള് ഉള്‍പ്പെടുത്തിയിരുന്നപ്പോള്‍ ജീവനക്കാര്‍ക്ക് പിറ്റേന്ന് അവധിയെടുക്കാനുള്ള അവസരമുണ്ടായിരുന്നു.
മാസത്തില്‍ ലഭിക്കുന്ന സ്ഥിരം അവധികളും ഉള്‍പ്പെടെ പതിമൂന്ന് ദിവസമായിരുന്നു ഒരു ജീവനക്കാരന്റെ ഡ്യൂട്ടി. എന്നാല്‍ പുതിയ പരിഷ്കാരം വന്നതോടെ നാലു ദിവസം അധികം ജോലിക്കെത്തണം.
എന്നാല്‍ പതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള ഓര്‍ഡിനറി സര്‍വീസുകളെ നിലവിലുണ്ടായിരുന്നതു പോലെ ഡബിള്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാമെന്നും ഉത്തരിവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: