പൂക്കോട്ടുംപാടം: മാമ്പറ്റ മണ്ണാണത്തിപൊയില് റോഡിലെ ഓവുചാല്‍ നിര്‍മ്മാണം അശാസ്ത്രീയമെന്ന് നാട്ടുകാര്‍.
മാമ്പറ്റ മുതല്‍ മണ്ണാത്തി പൊയില്‍ വരെയുള്ള റോഡിലെ പടിഞ്ഞാറംപൊയില് ഭാഗത്ത് നൂറ് മീറ്റര്‍ മാത്രം റോഡ് പ്രവര്‍ത്തി നടത്താത്തതിനാല്‍ റോഡില്‍ വെള്ളം കെട്ടിക്കിടന്നതോടെയാണ് ഓവുചാല്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ ഓവുചാലിന്റെ പ്രവര്‍ത്തിയും പൂര്‍ത്തീകരിക്കാത്തതിനാല്‍ വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയാണ്.
മൂന്ന് വാര്‍ഡ് അംഗങ്ങളുടെയും രണ്ട് ബ്ലോക്ക് അംഗങ്ങളുടെയും പരിധിയില്‍ പെടുന്ന പ്രദേശത്താണ് ഈ ദുര്‍ഗതി എന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
റോഡിന്റെ താഴ്ന്ന ഭാഗത്ത് ഓവുചാല്‍ നിര്‍മ്മാണം നടത്തിയതിലെ അപാകതയാണ് വെള്ളം കെട്ടി കിടക്കാന്‍ ഇടയാവുന്നത്.
രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സമീപ കാലത്ത് ഇത്തരത്തില്‍ ജലം കെട്ടി കിടക്കുന്നത് രോഗം ക്ഷണിച്ച് വരുത്തുമെന്നും ഈ ദുര്‍ഗതിക്ക് പരിഹാരം കണ്ടില്ലങ്കില്‍ ശക്തമായ സമരവുമായി രംഗത്ത് എത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: