വര്‍ഷങ്ങളായി സീരിയലായിരുന്നു മലയാളിയുടേയും വിശിഷ്ടഭോജ്യം. ഊണും ഉറക്കവും സീരിയലിനായി ജനം മാറ്റിവെക്കും. ഏന്തെല്ലാം പ്രശ്നങ്ങളാണ് സീരിയലിന്റെ പേരില്‍ വീടുകളിലും പുറത്തും ഉണ്ടാത്. ഇന്നിതാ സീരിയലിനെക്കാളും എരിവും പുളിയുമുള്ള വിഷയമായി കടന്നുവന്നിരിക്കുന്നു ദിലീപിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍.
സീരിയലിനെക്കാളും ആവേശഭരിതമായാണ് ജനം ഇപ്പോള്‍ സിനിമക്കുള്ളിലെ സിനിമയെക്കുറിച്ചു വായിക്കുന്നത്. സിനിമക്കുപോലും ആളെക്കിട്ടുന്നില്ല. എന്തായാലും പത്രംവായിക്കുന്നവരും ചാനല്‍വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവരും കൂടിയെന്നു പറയുന്നവരുമുണ്ട്. ആരെല്ലാം ഇനി കുടുങ്ങുമെന്ന് ഓരോദിവസവും ഉറ്റുനോക്കുകയാണ് ജനം.
സിനിമാക്കാര് ഇത്രത്തോളം പ്രതിക്കൂട്ടിലായ മറ്റൊരു സന്ദര്‍ഭം ഇതിനുമുന്‍പുണ്ടായിട്ടില്ല. സിനിമാക്കാര്‍ക്ക് അല്ലറ ചില്ലറ കുഴപ്പങ്ങളൊക്കെ ഉണ്ടെന്ന് ജനത്തിനറിയാം. അതൊക്കെ ആരാധനയുടെപേരില് ജനം പൊറുത്തിട്ടുണ്ട്. പക്ഷേ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നത് ആദ്യമായിട്ടായിരിക്കും ജനം കേള്‍ക്കുന്നത്. അതുകൊണ്ട് സിനിമാക്കാരോടുള്ളപഴയ പൊറുക്കലും ക്ഷമയുമൊക്കെ ജനം പരണത്തുവെച്ചു.
അതിനിടയിലാണ് പ്രതിഛായ നന്നാക്കാന്‍ സിനിമാക്കാര് പുതിയ പരിപാടി ഇട്ടത്. ഒരു ഉന്നതാധികാര സമിതിയെത്തന്നെ ഇതിനായി തെരഞ്ഞെടുക്കാന്‍ പോകുകയാണത്രെ. ഇക്കാര്യത്തില്‍ സിനിമാക്കാര് വിജയിക്കാന്‍ സാധ്യതയുണ്ട്. എന്നും മേക്കപ്പിട്ട് പ്രതിഛായ നന്നാക്കുന്നവരാണല്ലോ. രാഷ്ട്രീയക്കാരുടെ പ്രതിഛായ നന്നാക്കല്‍ കണ്ടായിരിക്കുമോ ഇതെന്നു സംശയിച്ചാലും തെറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: