കോയമ്പത്തൂര്‍: ഐഎസ് ബന്ധമുള്ള രണ്ടു പേരെ കോയമ്പത്തൂര്‍ ഉക്കടത്തു നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിലെടുത്തു. അബ്ദുള്‍ റഹ്മാന്(27) എസ്. അബ്ദുള്ള(24) എന്നിവരാണ് പിടിയിലായത്.
റഹ്മന്റെ ഇന്റര്‍നെറ്റ് കഫേയില്‍ റെയ്ഡ് നടത്തിയ ഉദേ്യാഗസ്ഥര്‍ ഇവിടെ നിന്ന് നിര്‍ണ്ണായകമായ പല വിവരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഐഎസിനു വേണ്ടി പ്രവര്‍ത്തിച്ച എട്ടുപേര്‍ക്ക് എതിരെ എന്‍ഐഎ മാര്‍ച്ചില്‍ കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലത്തെ റെയ്ഡും അറസ്റ്റും. ഇവര്‍ക്ക് കണ്ണൂരിലെ കനകമലയിലെ ഐഎസ് യോഗവുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. ഇവിടെ അറസ്റ്റു നടന്ന അതേസമയത്തായിരുന്നു ആലപ്പുഴയിലും റെയ്ഡ്.
നിരവധി ലഘുലേഖകളും പെന്‍ഡ്രൈവുകളും ഡിവിഡികളും ലാപ്പ്ടോപ്പുകളും മൊബൈലുകളും സിം, മെമ്മറി കാഡുകളും പിടിച്ചെടുത്തതായും സൂചനയുണ്ട്. ഒമര്‍ അല്‍ ഹിന്ദിയെന്ന ഐഎസ് യൂണിറ്റ്(മൊഡ്യൂള്‍) രൂപീകരണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു റെയ്ഡ്.2016 ഒക്ടോബര്‍ രണ്ടിന് കനകമലയില്‍ പിടിയിലായ ആറു പേരില്‍ അബു ബഷീര്‍(റഷീദ്, ബുച്ച, ദളപതി തുടങ്ങിയ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്) തെക്കന്‍ ഉക്കടം സ്വദേശിയാണ്. ഇയാളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്. ഒമര്‍ അല്‍ ഹിന്ദിയുടെ കേരളത്തിലെ മേധാവി ഷജീര്‍ മണലശേരിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: