ഇരിക്കൂര്‍: കല്യാട് വെച്ച് ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂരിനും കോണ്‍ഗ്രസ്സ് നേതാക്കന്മാര്ക്കും നേരെ സിപിഎം അക്രമം അഴിച്ചുവിട്ടത് വ്യാജ്യ മദ്യമാഫിയക്ക് വേണ്ടിയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ആരോപിച്ചു.
കല്ല്യാട് മേഖലയില്‍ വ്യാജ്യമദ്യവും ലഹരി ഉല്പന്നങ്ങളും വ്യാപകമായി വില്‍പ്പന നടത്തുന്നത് സിപിഎം നേതാക്കളുടെ ബന്ധുക്കളാണ്. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ അടുത്ത ബന്ധുവാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതിനാണ് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിനേഷിനെ സിപിഎം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചുള്ള പ്രകടനത്തിന് നേതൃത്വം നല്കിയ ഡിസിസി വൈസ് പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചതും അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞ് തല്ലിതകര്‍ത്തതും അത്യന്തം ഗുരുതരമായ സംഭവമാണ്. ഇതിലെ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും സിപിഎം മാഫിയ മാടമ്പി സംസ്കാരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: