തിരുവനന്തപുരം: ആര്‍എസ്എസ് ബസ്തി കാര്യവാഹക് രാജേഷിന്റെ കൊലപാതക കേസിലെ പന്ത്രണ്ടാം പ്രതിക്ക് ജാമ്യം. പ്രോസിക്യൂഷന് ചുമത്തിയത് നിസ്സാര വകുപ്പുകള്‍. ഇതിനെതുടര്‍ന്ന് മെഡിക്കല്‍കോളേജ് സിഐ ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തി.
ഇന്നലെ ഉച്ചയോടെയാണ് പന്ത്രണ്ട് പ്രതികളെ ഏഴ് ദിവസത്തേക്കുള്ള കസ്റ്റഡിആവശ്യവുമായി മെഡിക്കല്‍കോളേജ് പോലീസ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഈ സമയം കേസിലെ അഞ്ചാംപ്രതി വിപിനും പന്ത്രണ്ടാംപ്രതി വിഷ്ണുമോഹനും ജാമ്യാപേക്ഷ നല്കി. കൊലപാതകം കഴിഞ്ഞശേഷം പ്രതികള്‍ വിഷ്ണുമോഹനെ വിളിച്ചാണ് ഒളിത്താവളം ഒരുക്കിയത്.
കൊലപാതകം നടന്നശേഷമാണ് വിളിച്ചതെന്ന് ഉത്തമബോദ്ധ്യത്തോടെയാണ് പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയതെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയെങ്കിലും പ്രോസിക്യൂഷന് അത് തെളിയിക്കാനായില്ല. കൂടാതെ പട്ടികജാതി പീഡന നിരോധന വകുപ്പകള്‍ ഉപയോഗിക്കാതെ നിസ്സാര വകുപ്പുകളാണ് ചുമത്തിയത്. ഇതോടെ കോടതി ജാമ്യം അനുവദിച്ചു. ഒമ്പതാം പ്രതി സജു കുര്യന് ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് പോലീസ് ആവശ്യപ്പെട്ടത്. ഈ ആവശ്യവും കോടതി അംഗീകരിച്ചു. എന്നാല്‍ അഞ്ചാംപ്രതി വിപിന്റെ അപേക്ഷ കോടതി നിരസിച്ചു.
ശേഷിക്കുന്ന പത്ത് പ്രതികളെ അഞ്ച് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ നല്കി. ഒന്നാം പ്രതി മണിക്കുട്ടന്, രണ്ടാം പ്രതി വിജിത്ത്, മൂന്നാം പ്രതി പ്രമോദ്, നാലാം പ്രതി എബി, അഞ്ചാം പ്രതി വിപിന്‍, ആറാം പ്രതി സിബി, ഏഴാം പ്രതി ബിജു എന്ന ഷൈജു, എട്ടാം പ്രതി അരുണ്‍, പത്താം പ്രതി മോനി, പതിനൊന്നാം പ്രതി ബായി എന്ന രതീഷ് എന്നിവരെയാണ് അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ നല്‍കിയത്. ഏഴ് ദിവസം വേണമെന്ന പോലീസിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. പ്രോസിക്യൂഷന് ഭാഗത്തെ കടുത്ത വീഴ്ച പുറത്തുവന്നതോടെ ബിജെപിപ്രവര്‍ത്തകരും മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ സമിതിയും മെഡിക്കല്‍കോളേജ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
പ്രതിഷേധ മാര്‍ച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഗൂഢാലേചന നടത്തി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മുരളീധരന് ആരോപിച്ചു. എകെജി സെന്ററില്‍ നിന്നു നല്കുന്ന നിര്‍ദ്ദേങ്ങള്‍ നടപ്പിലാക്കാനാണ് സിപിഎം സംസ്ഥാന നേതാവിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരെ ശബ്ദമുയര്ത്തുവന്നവരെ ആഭ്യന്തര വകുപ്പുപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, ദക്ഷിണ മേഖലാ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, നേതാക്കളായ ജി.പത്മകുമാര്‍, പോങ്ങുംമൂട് വിക്രമന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.സുധീര്‍, യുവമോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്.എസ്. രാജീവ്, ജില്ലാ പ്രസിഡന്റ് ജെ.ആര്. അനുരാജ്, മഹിളാമോര്‍ച്ച നേതാക്കളായ ജയ രാജീവ്, കവിത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: