മാന്നാനം: മാന്നാനം കെ.ഇ. കോളേജിലെ ദേശീയ മനഃശാസ്ത്ര പ്രദര്‍ശനം ‘സൈക്എക്സ്ഫ17’ തിരക്കേറുന്നു. മുപ്പതോളം സ്റ്റാളുകളും തെറാപ്പി സെന്ററുകളും മാനസിക കഴിവുകള്‍ പരിശോധിക്കുന്ന ക്ലിനിക് എന്നിവ ഏറെ ആകര്‍ഷകമാണ്. കെ.ഇ.കോളജ് സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഡിപ്പാര്‍ട്ടുമെന്റും പൂര്‍വ വിദ്യാര്‍ഥി സംഘടനയും ചേര്‍ന്ന് ഒരുക്കിയ പ്രദര്‍ശനത്തില്‍ അത്യാധുനിക മനശാസ്ത്ര കുറ്റാന്വേഷണ രീതികളെ ആധുനിക ഉപകരങ്ങളോടുകൂടി അവതരിപ്പിക്കുന്നുണ്ട്.
ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ബ്രെയിന്‍ സിഗ്നേച്ചര്‍ പ്രൊഫൈലിങ്, നുണ പരിശോധന, ഫോറന്‍സിക് സൈക്കോളജി എന്നിവയും സാമാന്യ മനശാസ്ത്രത്തെ ലളിതമായും ചിത്രീകരിച്ചിട്ടുണ്ട്. ഓര്മ, പഠനം, സ്വപ്നം, ഉറക്കം, ബോധമണ്ഡലത്തിന്റെ സവിശേഷതകള്‍, വിവിധ തരം തെറാപ്പികള്‍, റീലാക്സിഷന്‍ ടെക്നിക്കുകള്‍, പഠനത്തെയും ഓര്‍മയെയും ഫലപ്രദമായ രീതിയില്‍ ക്രമീകരിക്കല്‍ തുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപെടുന്ന സ്റ്റാളുകളുമുണ്ട്. പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: