കൊളംബോ: മുന്‍നിരക്കാര്‍ക്കൊപ്പം വാലറ്റനിരയും അടിച്ചുതകര്‍ത്തതോടെ ഇന്ത്യ ശ്രീലങ്കന്‍ മണ്ണില്‍ വീണ്ടും റണ്കൊടുമുടികയറി. രണ്ടാം ക്രിക്ക്റ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സ് ഒമ്പത ു വിക്കറ്റിന് 622 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി ഡിക്ലയര്‍ ചെയ്തു.മറുപടി പറയുന്ന ശ്രീലങ്കയുടെ രണ്ടു വിക്കറ്റുകളും വീഴ്ത്തിയ ഇന്ത്യ സമ്പൂര്‍ണ അധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്കന്‍ സ്കോര്‍ബോര്‍ഡില്‍ അമ്പതു റണ്‍സ് മാത്രം. ഇന്ത്യന്‍ സ്കോറിനൊപ്പം എത്താന്‍ അവര്‍ക്ക് ഇനി 572 റണ്‍സ് വേണം. ശേഷിക്കുന്നത് എട്ടു വിക്കറ്റുമാത്രം. നായകന് ദിനേശ് ചണ്ഡമലും( 8), മെന്ഡിസു(16) മാണ് ക്രീസില്‍.
ഇന്ത്യയുയര്‍ത്തിയ വന്‍ സ്കോറിന് മറുപടിപറയാനിറങ്ങിയ ശ്രീലങ്കയയ്ക്ക് സ്കോര്ബോര്് തുറക്കും മുമ്പ് ഓപ്പണര്‍ തരംഗാനയെ നഷ്ടമായി. സ്പിന്നര്‍ അശ്വിന് തരംഗാനയെ രാഹുലിന്റെ കൈകളിലെത്തിച്ചു.
ഓപ്പണര്‍ കരുണരത്നയ്ക്കും അശ്വിന്റെ സ്പിന്നിന് മുന്നില്‍ ഏറെ സമയം പിടിച്ചുനില്‍ക്കാനായില്ല. 25 റണ്‍സ് കുറിച്ച കരുണ രത്ന രഹാനെയുടെ പിടിയിലമര്‍ന്നു.
ആദ്യ ദിനത്തില്‍ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ചേതേശ്വര്‍ പൂജാരയും രഹാനെയും
രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ പുറത്തായി. എന്നാല്‍ വാലറ്റ നിരക്കാരായ അശ്വിന്, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ എന്നിവര്‍ പിടിച്ചുനിന്നതോടെ ഇന്ത്യന്‍ സ്കോര്‍ അറുനൂറ് കടന്നു. അശ്വിന് 92 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സറും പൊക്കി 54 റണ്‍സ് നേടി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സും 200 വിക്കറ്റും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതി അശ്വിന് സ്വന്തമായി. കപില്‍ ദേവാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യാക്കാരന്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ വൃദ്ധിമാന്‍ സാഹ 67 റണ്‍സ് നേടി. 134 പന്തില്‍ നാലു ഫോറും ഒരു സിക്സറും അടിച്ചു.
അതേസമയം അടിച്ചു തകര്‍ത്ത ജഡേജ 85 പന്തില്‍ 70 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
നാലു ഫോറും മൂന്ന് സിക്സറും ഉള്‍പ്പെട്ട ഇന്നിങ്ങ്സ്.
ശ്രീലങ്കയുടെ ഹെറാത്ത് 154 റണ്‍സിന് നാലുവിക്കറ്റ് എടുത്തു.മൂന്നിന് 344 റണ്‍സെന്ന സ്കോറിനാണ് ഇന്ത്യ ഇന്നലെ ഇന്നിങ്ങ്സ് പുനരാരംഭിച്ചത്.
സ്കോര്‍ ബോര്‍ഡ് : ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്: ധവാന് എല്‍ബിഡബ്ളിയു ബി പെരേര35, കെ.എല്‍ രാഹുല്‍ റണ്‍ഔട്ട് 57, സി.എ പൂജാര എല്‍ബിഡബ്ളിയു കരുണരത്ന 133, വി. കോഹ് ലി സി മാത്യൂസ് ബി ഹെറാത്ത് 13, എ.എം രഹാനെ സ്റ്റമ്പഡ് ഡിക്ക്വെല്ല ബി ഹെറാത്ത് 132, ആര്. അശ്വിന് ബി ഹെറാത്ത് 54, വൃദ്ധിമാന്‍ സാഹ സ്റ്റമ്പഡ് ഡിക്ക്വെല്ല ബി ഹെറാത്ത് 67, എച്ച്.എച്ച് പാണ്ഡ്യെ സി മാത്യൂസ് ബി പുഷ്പകുമാര 20, ജഡേജ നോട്ടൗട്ട് 70, മുഹമ്മദ് ഷമി സി തരംഗാന ബി ഹെറാത്ത് 19, യു ടി യാദവ് നോട്ടൗട്ട് 8 , എക്സ്ട്രാസ് 14, ആകെ ഒമ്പതു വിക്കറ്റിന് 622.
വിക്കറ്റ് വീഴ്ച:1-56, 2-109, 3-133,4-350, 5-413,6-451, 7-496, 8-568, 9-598.
ബൗളിങ്ങ്: ഫെര്‍നാന്‍ഡോ 17.4- 2-63-0, ഹെറാത്ത് 42-7-154-4, കരുണരത്ന 8-0-31-1, പെരേര:40-3-147-1, പുഷ്പകുമാര 38.2-2-156-2, ഡിസില്‍വ 12-0-59-0.
ശ്രീലങ്ക: ഒന്നാം ഇന്നിങ്ങ്സ് : കരുണരത്ന സി രഹാനെ ബി അശ്വിന് 25, തരംഗാന സി രാഹുല്‍ ബി അശ്വിന് 0, മെന്‍ഡിസ് നോട്ടൗട്ട് 16, ചാണ്ഡിമല്‍ നോട്ടൗട്ട് 8, എക്സ്ട്രാസ് 1 , ആകെ രണ്ടു വിക്കറ്റിന് 50 .
വിക്കറ്റ് വീഴ്ച 1-0, 2-33
ബൗളിങ്ങ്: മുഹമ്മദ് ഷമി 3-1-7-0, അശ്വിന് 10-2-38-2, ജഡേജ 7-4-4-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: