കുന്നംകുളം: വടക്കാഞ്ചേരി റോഡില്‍ വ്യാപാരിയെ തലയ്ക്കടിച്ച് പണം കവര്‍ന്ന കേസിലെ മുഖ്യ പ്രതി പിടിയിലായി.
അഞ്ഞൂര്‍കുന്ന് സ്വദേശി മുണ്ടത്തറവീട്ടില് സുമന് എന്ന സുമേഷ് 31 ആണ് അറസ്റ്റിലായത്. മോഷണത്തിന് ശേഷം വിദേശത്തേക്ക് കടന്ന് ഇയാള്‍ നാട്ടിലേക്ക് വരാനായി മുംബൈയില്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ കുന്നംകുളം പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം ഇയാളെ പിടികൂടുകയായിരുന്നു.
2016 ജൂലൈ മാസത്തില്‍ വടക്കാഞ്ചേരി റോഡിലെ ഇരുമ്പു വ്യാപാരിയായ താരുക്കുട്ടിയെ രാത്രി കടപൂട്ടിപോകുംവഴി തലക്കടിച്ച് വീഴ്ത്ത് 3,80,000 രൂപ കവര്‍ന്ന് കേസിലെ മുഖ്യ പ്രതിയാണ് സുമേഷ്. കേസില്‍ നേരിട്ട് ഇടപെട്ട നാല് പേരുള്‍പ്പടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയും പിന്നീട് വിദേശത്തേക്ക് കടക്കുകയുമായിരുന്നു ഇയാള്‍. കുന്നംകുളം സി ഐ രാജേഷ് കെ മേനോന്. എ എസ് ഐ. സുരേന്ദ്രന്. സി പി ഒമാരായ. ജിനു, സോണി. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: