തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തിന്റെ വിശദീകരണ പരസ്യം നല്‍കിയതില്‍ തെറ്റില്ലെന്ന് വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ പിആര്‍ഡി വഴി വിശദീകരണം നല്‍കുന്നത് പതിവാണ്. ഇത് വ്യക്തിതാല്പര്യങ്ങള്ക്ക് വേണ്ടിയല്ല മറിച്ച് സര്‍ക്കാര്‍ ഭാഗം വിശദീകരിക്കാനാണെന്നും വിജിലന്‍സ് ലീഗല്‍ അൈഡ്വസര്‍ കോടതിയില്‍ വിശദീകരണം നല്കി. പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ ഡിജിപി ആസ്ഥാനത്ത് നടത്തിയ സമരത്തെ സര്‍ക്കാര്‍ നേരിട്ട രീതി വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിവിധ പത്രങ്ങളില്‍ പരസ്യം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: