കൊച്ചി: കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബസ് നിരക്ക് ഒമ്പത് രൂപയാക്കണമെന്നാവശ്യവുമായി സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഭാരവാഹിയായ വി.ജെ. സെബാസ്റ്റ്യന്‍ പറഞ്ഞു.
നിരവധി തവണ സമരം നടത്തിയിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ ബസ് നിരക്കില്‍ വര്‍ദ്ധനവുണ്ടായിട്ടില്ല. ഇക്കാലയളവില്‍ ബസ് തൊഴിലാളിയുടെ കൂലി മുതല്‍ ഡീസല്‍ വില വരെ വര്‍ദ്ധിച്ചതിനാല്‍ ടിക്കറ്റ് നിരക്ക് കൂട്ടാതെ മറ്റു മാര്‍ഗമില്ല.
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പല തവണ ലംഘിക്കപ്പെട്ടതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നത്. ഒരു വിഭാഗം സംഘടനകള്‍ 18 ന് പ്രഖ്യാപിച്ചിട്ടുള്ള സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: