മുംബൈ:മദ്യപിച്ച് ലക്ക് കെട്ട യുവാക്കൾ നടത്തിയ സാഹസിക പ്രകടനം ഒടുവിൽ മരണത്തിലേക്കായി. മഹാരാഷ്ട്രയിലെ അമ്പൊലി പര്‍വതനിരകളിലെ പാലത്തിന്റെ കൈവരിയില്‍ നിന്ന് മദ്യപിച്ച് ലക്ക് കെട്ട രണ്ട് യുവാക്കള്‍ ഒടുവിൽ കൊക്കയിലേക്ക് വീണു .
വിനോദ സഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തില്‍ പെട്ട ഇവര്‍ കൂട്ടം വിട്ടാണ് സാഹസത്തിന് മുതിര്‍ന്നത്. മദ്യക്കുപ്പികളുമായി പാലത്തിന്റെ സുരക്ഷാവേലിയില്‍ കയറിയ യുവാക്കള്‍ പൊടുന്നനെ കൊക്കയിലേക്ക് നിലംപതിക്കുകയായിരുന്നു. ഇമ്രാന് ഗരാടി, പ്രതാപ് റാത്തോഡ് എന്നിവരാണ് കൊക്കയിലേക്ക് വീണത്.
കോലാപൂരില്‍ നിന്നെത്തിയ യുവസംഘം കവ്ലേസാദ് പോയിന്റില്‍ ഉല്ലാസ യാത്രയ്ക്ക് എത്തിയതായിരുന്നു. സംഭവം ഷൂട്ട് ചെയ്ത കൂട്ടുകാര്‍ക്ക് യുവാക്കളെ തടയാനോ, അപകടം ഒഴിവാക്കാനോ കഴിഞ്ഞില്ല. കൊക്കയില്‍ വീണ യുവാക്കള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
https://youtu.be/9vMCCf4BBfw
പ്രതികരിക്കാൻ ഇവിടെ എഴുതുക: